Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sadiq Ali Shihab Thangal

വീ​ര്യം കു​റ​ഞ്ഞ​താ​യാ​ലും കൂ​ടി​യ​താ​യാ​ലും മ​ദ്യം വി​പ​ത്ത് ത​ന്നെ; സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി​യി​ള​വ് പ്ര​ഖ്യാ​പി​ച്ച യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യെ​ച്ചൊ​ല്ലി വി​വാ​ദം പു​ക​യു​ന്ന​തി​നി​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. മ​ദ്യം വീ​ര്യം കു​റ​ഞ്ഞ​താ​യാ​ലും കൂ​ടി​യ​താ​യാ​ലും വി​പ​ത്ത് ത​ന്നെ​യാ​ണെ​ന്നും, മ​ദ്യ​വ​ർ​ജ​ന​മാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ദ്യ​ത്തി​ന്‍റെ നി​കു​തി​യി​ള​വ് ബ​ജ​റ്റി​ലെ ഒ​രു പ​രാ​മ​ർ​ശം എ​ന്ന​തി​ന​പ്പു​റ​ത്തേ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണേ​ണ്ട​തി​ല്ല. ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ട​യി​ൽ ഇ​ങ്ങ​നെ​യൊ​രു ച​ർ​ച്ച വ​ന്ന​പ്പോ​ഴാ​ണ് ജ​ന​ങ്ങ​ൾ​ക്ക് സം​ശ​യ​മു​ണ്ടാ​യ​തെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞു.

മ​ദ്യം ഏ​തെ​ങ്കി​ലും ഒ​രു വി​ഭാ​ഗ​ത്തെ മാ​ത്ര​മ​ല്ല, സ​മൂ​ഹ​ത്തെ​യാ​കെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് എ​ല്ലാ​വ​രും ബോ​ധ​വാ​ന്മാ​രാ​ക​ണം. ഈ ​വി​ഷ​യ​ത്തി​ൽ മു​ന്ന​ണി​ക്കു​ള്ളി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മേ യു​ഡി​എ​ഫ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Latest News

Corehub Up